വാക്സിൻ ക്ഷാമം പരിഹരിക്കുക, വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കുക, വാക്സിൻ പൂഴ്ത്തിവെപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിന് മുന്നിൽ നിൽപ്പ് സമരം നടത്തി നിയോജക മണ്ഡലം പ്രസിഡന്റ് ഷജിൻ സക്കീറിന്റെ നേതൃത്വത്തിൽ കെ.പി.സി.സി സെക്രട്ടറി എം.എ ലത്തീഫ് ഉദ്ഘാടനം ചെയിതു പഞ്ചായത്ത് അംഗങ്ങളായ അജയരാജ്,ശ്രീചന്ത്,അൻസിൽ അൻസാരി യൂത്ത് കോൺഗ്രസ് നേതാക്കളായ അർഷിദ് അമീർ,സുധീഷ്,മോനിഷ്,നസീം രാഹുൽ , തൗഫീഖ്,നൗഫൽ,പ്രജി തെറ്റിച്ചിറ എന്നിവർ സംസാരിച്ചു
