നഗരൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ നന്തായിവനം ഇരമല്ലി കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു. കുടിവെള്ളവിതരോദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നിർവഹിച്ചു.നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി സ്മിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അബി ശ്രീരാജ്,പഞ്ചായത്ത് അംഗം ദിലീപ്,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീബ, ബിനു തുടങ്ങിയവർ പങ്കെടുത്തു.


