നഗരൂർ, നന്ദായ്വനം പൊയ്കയിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണയാൾ മരണപ്പെട്ടു. നെടുംപറമ്പ് നന്തായ് വനം, തെക്കതിൽ വീട്ടിൽ
രാജീവാണു മരണപ്പെട്ടത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി ,ഗ്രേഡ് സ്റ്റേഷൻ ഓഫീസർ .ജയദേവൻ്റെയും നേതൃത്വത്തിലാണ് മൃതദേഹം കിണറ്റിൽ നിന്നും കരയ്ക്ക് എടുത്തത്. ഫയർ ആൻറ് റെസ്ക്യൂ ഓഫീസറായ മിഥുൻ എം കിണറ്റിലിറങ്ങി മൃതദേഹം നെറ്റിൽ കയറ്റി കരയിലെത്തിച്ചു. സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ ഷിബി എം ബി ഫയർ ആൻറ് റെസ്ക്യൂ ഓഫിസർമാരായ അമൽജിത്ത്. ആർ മനോജ് വി, റെതിൻ രാജ്, സമിൻ.ബി, വിപിൻ വി എസ് ഹോംഗാർഡ് ആയ , ശ്രീരാജ് . എസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

