പെരുങ്കടവിള: പെരുങ്കടവിള ബ്ലോക്കിലെ അക്ഷയ കേന്ദ്രങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. നിലമാമൂട് അക്ഷയ സെൻ്ററിനു മുന്നിലാാണ് പ്രതിഷേധ ധർണ നടത്തിതിയത്. കൊവിഡ്
ലോക്ഡൗൺ സാഹചര്യത്തിൽ പോലും സർക്കാർ നിർദ്ദേശ പ്രകാരം ജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിച്ച അക്ഷയ കേന്ദ്രങ്ങൾ സർക്കാരിൽ നിന്നുള്ള കടുത്ത അവഗണനയും വെല്ലുവിളികളും നേരിടുന്നതിൽ പ്രതിഷേധിച്ചായിരുന്നു ധർണ. കൊവിഡ് സമയത്തും പ്രത്യേകിച്ച് ഓണക്കാലത്തുപോലുമോ സർക്കാരിൽ നിന്നും ഒരു വിധത്തിലുമുള്ള സാമ്പത്തിക സഹായവും അക്ഷയ സംരംഭകർക്കം ജീവനക്കാർക്കും ലഭ്യമായിട്ടില്ല. ഭൂരിഭാഗം അക്ഷയ കേന്ദ്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും നേരിടുന്നു. സംരംഭകർക്കും ജീവനക്കാർക്കുമായി പ്രത്യേകം ക്ഷേമനിധി ഉറപ്പാക്കുക ,എന്ന ആവശ്യം ബില്ലവതരണത്തിനപ്പുറം നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
