അമ്പൂരി:അമ്പൂരിയിൽ നടന്നഞെട്ടിക്കുന്ന കൊലപാതകത്തിലാണ് പ്രതിയായ ഭാര്യ സുമലത കുറ്റസമ്മതം നടത്തിയത്.
അമ്പൂരി കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തു (52) കൊല്ലപ്പെട്ട
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ഭാര്യ സുമലത (40) യുടെ മൊഴിയിലാണ് കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തൽ.സെൽവ മുത്തു തന്നെ സ്ഥിരമായി മർദിക്കുന്നതാണ് കൊലപാതകത്തിലേക്ക്
നയിച്ചതെന്നാണ് യുവതി നെയ്യാർഡാം പൊലീസിനു നൽകിയ മൊഴി.
കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാവിലെയും തന്നെ ഭർത്താവ് മർദിച്ചു.
തുടർന്ന് പുലർച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. ഉറങ്ങുകയായിരുന്ന
സെൽവമുത്തുവിന്റെ തലയിൽ ഉലക്കകൊണ്ട് ശക്തമായി അടിച്ചു. തുടർന്ന്ബോധം നഷ്ടപ്പെട്ട സെൽവ മുത്തിവിന്റെ തലയിൽ റബർ തടിയുടെ കഷണം കൊണ്ട് വീണ്ടും അടിച്ചു. ഇതിനിടെ തലയോട്ടി പൊട്ടി. തുടർന്ന് കട്ടിലിൽ ഇരുന്ന്കറിക്കത്തികൊണ്ട് കഴുത്തറത്തു. തുണികൊണ്ട് മൃതദേഹം മൂടിയ ശേഷംകത്തികഴുകി ചണംചാക്കിൽ പൊതിഞ്ഞ് വീടിന്റെ പിന്നിലെ
തോട്ടത്തിലേക്കെറിഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരനായ മകൻ ജിത്തു
ശുചിമുറിയിൽ പോയി തിരികെ എത്തിയപ്പോൾ കിടന്നുറങ്ങിക്കൊള്ളാൻ
നിർദേശിച്ചു. റബർ ടാപ്പിങ്ങിന് പോകുന്നതിനായി പുലർച്ചെ 3ന് സെൽവമുത്തു അലാം വയ്ക്കാറുണ്ട്. ഇത് ഓഫാക്കി വച്ചശേഷം നേരം പുലരുന്നതുവരെ സുമലത
വീടിന്റെ വരാന്തയിൽ ഇരുന്നു. രാവിലെയാണ് സമീപ വീട്ടിൽ എത്തി ടാപ്പിംഗ് കത്തികൊണ്ട് ഭർത്താവിന് പരുക്കേറ്റെന്നും ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. സെൽവമുത്തുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം
ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.
