ആലംകോട് പള്ളിമുക്ക് എം.ഇ.എസ്. ബിൽഡിങ്ങിൽ അബ്ദുൽ മജീദിന്റെ മകൻ നൂറുദ്ദീൻ(58) അന്തരിച്ചു. പാലാംകോണം ശാന്തിതീരത്തുള്ള വൃദ്ധസദനത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ മുറിയുടെ വാതിൽ അടച്ച് അകത്ത് കയറിയ നൂറുദ്ദീനെ രാവിലെ കാണാത്തതിനെ തുടർന്ന് രാവിലെ പത്തു മണിയോടെ മറ്റുള്ളവർ വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ തുറന്ന് അകത്ത് കയറി നോക്കുമ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ട്രസ്റ്റ് മെമ്പർ ആയിട്ടുള്ള ഇവിടെ ഇടയ്ക്കൊക്കെ അദ്ദേഹം വന്ന് താമസിക്കാറുണ്ടെന്നാണ് പറയുന്നത്. കടയ്ക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
