അഞ്ചുതെങ്ങ് കായിക്കരയിലെ മത്സ്യകൃഷിയുടെ വൈദ്യുത ബന്ധം സാമൂഹ്യവിരുദ്ധർ വിച്ഛേദിച്ചു. മത്സ്യങ്ങൾ ചത്തുപൊങ്ങി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. അഞ്ചുതെങ്ങ് കായിക്കര സ്വദേശിനിയുടെ ബയോ ഫ്ലോക്ക് മത്സ്യകൃഷിയാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.
ഫിഷറീസ് വകുപ്പിന് കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സുഭിക്ഷ കേരളം 2020 – 2021 പദ്ധതി പ്രകാരം അഞ്ചുതെങ്ങ് കായിക്കര സ്വദേശിനി വീണാ സൂനുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബയോ ഫ്ലോക്ക് മത്സ്യകൃഷിയാണ് വിളവെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ സാമൂഹ്യവിരുദ്ധരുടെ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഇരയായത്.
ബയോ ഫ്ലോക്ക് ടാങ്കിലേക്കുള്ള പ്രധാന വൈദ്യുത സംവിധാനം വിച്ഛേദിക്കപ്പെട്ടതോടെ ടാങ്കുകളിലെ മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങുകയായിരുന്നു.
കുറച്ചു സ്ഥലത്ത് കൂടുതൽ മത്സ്യങ്ങൾ വളർത്തുന്ന പദ്ധതിയാണ് ബയോ ഫ്ലോക്ക്. ഇത്തരം മത്സ്യകൃഷിയ്ക്ക് എയർ പമ്പ്കൾ (HAP-120) ഓക്സിജൻ ക്രമീകരണത്തിനായ്
ടാങ്ക്കൾക്കുള്ളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മൂന്നോളം പമ്പുകൾ ഇത്തരത്തിൽ 24 മണിയ്ക്കൂറും പ്രവർത്തിച്ചാൽ മാത്രമേ ടാങ്കിനുള്ളിൽ മത്സ്യങ്ങൾക്ക് ആവിശ്യമായ ഒക്സിജൻ ലഭ്യമാകുകയുള്ളു. പവർക്കട്ട്ലൂടെ ഈ പമ്പുകളുടെ പ്രവർത്തനം നിലയ്ക്കുന്നത് ഒഴുവാക്കുവാനായ് ആറ് മണിയ്ക്കൂറോളം ബാറ്ററി ബാക്കപ്പുള്ള ഇൻവെർട്ടറും ഇതിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ ഈ ടാങ്കിലേയ്ക്ക് പോകുന്ന മെയിൻ ലൈനാണ് സാമൂഹ്യവിരുദ്ധർ കട്ട് ചെയ്തത് ഇതോടെ പ്രവർത്തനം ഇൻവർട്ടറിലേക്ക് മാറിയെങ്കിലും ഇന്ന് ഹർത്താൽ ആയതിനാൽ തന്നെ വളരെ വൈകിയാണ് ഉടമയും കുടുംബവും ടാങ്കിനടുത്ത് എത്തിയത്.
അപ്പോഴേയ്ക്കും അഞ്ചര മാസത്തെ മൂന്നോളം പേരുടെ കഠിനാധ്വാനം വിഭലമാകുകയായിരുന്നു.
തുടർന്ന് ഉടമയും കുടുംബവും നടത്തിയ പരിശോധനയിലാണ് ടാങ്ക്കളിലേക്കുള്ള വൈദ്യുതബന്ധം തടസ്സപ്പെടുത്തിയതായ് കണ്ടെത്തിയത്.
ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസിനെ അറിയിക്കുകയും പോലീസ് സംഭവ സ്ഥലം സന്ദർശിക്കുകയും ചെയ്തു.
മുൻപൊരിക്കലും സമാന അനുഭവം ഉണ്ടായിട്ടുള്ളതായി ഉടമ പറയുന്നു. എന്നാൽ അന്ന് ഒരു ടാങ്കിലേക്ക് ഉള്ള വൈദ്യുതബന്ധം മാത്രമാണ് തടസ്സപ്പെട്ടിരുന്നത് എന്നാൽ അത് തങ്ങളുടെ നോട്ടപ്പിശകിനാൽ സംഭവിച്ചതാകാം എന്ന് കരുതി വിഷയം ഗൗരവത്തിൽ എടുത്തിരുന്നില്ലെന്നും ഉടമ പറയുന്നു.
മികച്ച പ്രവർത്തണം കാഴ്ചവെച്ച കാനിസ് ഫാം ഹൗസ് മത്സ്യകൃഷിയുടെ ( ബയോ ഫ്ലോക്ക് മത്സ്യ) പ്രവർത്തനങ്ങൾ കാണുവാനും വിലയിരുത്താനുമായ് തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടർ ശ്വേത നഗോർട്ടിക IAS ഇവിടം സന്ദർശിച്ചിരുന്നു.
