നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പെരുമ്പഴുതൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീടിൻ്റെ കാർ പോർച്ചിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് എക്സൈസ് പിടിയിലായി പെരുമ്പഴുതൂർ അരുൺ നിവാസിൽ കോലപ്പൻ മകൻ അരുൺകുമാറാണ് (30) വിളവെടുപ്പിന് പാകമായ 252 cm നീളമുള്ള കഞ്ചാവ് ചെടി ഉൾപ്പെടെ എക്സൈസ് പിടിയിലായത് ടി കേസ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിൽ NDPS Act U/S 20 (b) (ii) (B) പ്രകാരം NDPS CR No 26/2021 ആയി രജിസ്റ്റർ ചെയ്തു ഇൻസ്പെക്ടർ സച്ചിൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ ഷാജു ,പത്മകുമാർ, പ്രേമചന്ദ്രൻ നായർ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ, അനീഷ്, സതീഷ് കുമാർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
