തോന്നയ്ക്കൽ പതിനാറാം മൈലിനും ചെമ്പക
മംഗലത്തിനും ഇടയ്ക്കാണ് ഉച്ചയ്ക്ക് രണ്ട് നാല്പത്തി അഞ്ചോടെ അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് എതിർ ദിശയിൽ വന്ന കാറിടിച്ച് അപകടം ഉണ്ടായത്. മംഗലപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടിരുന്നു.

