ദേശീയപാതയിൽ തോന്നയ്ക്കലിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പെട്ട ബൈക്ക് യാത്രികൻ മരണപ്പെട്ടു. ശാസ്തവട്ടം വെയിലൂർ വാലി കോണം പുതുവൽ പുത്തൻവീട്ടിൽ രത്തൻ പ്രസീന ദമ്പതികളുടെ മകൻ വിഷ്ണു (20) ആണ് മരിച്ചത് . വൈകുന്നേരം നാല് മണിയോടെയാണ് അപകടം നടന്നത് .വിഷ്ണുവും സുഹൃത്തുമായി മംഗലാപുരത്തേക്ക് ബൈകിൽ പോകവെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപകടം.
