തിരുവനന്തപുരം: കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത തങ്ങള്‍ 100 ദിനം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാറിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഏറെ പ്രാധാന്യമുള്ള മലബാര്‍ സമരത്തെ വര്‍ഗീയ വല്ക്കരിക്കാനും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെ തങ്ങള്‍ അഭിനന്ദിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീന് ഹാജിയും പങ്കെടുത്തു.
