.സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ബൈക്ക് അഭ്യാസം നടത്തവെ കിളിമാനൂരിൽ വൃദ്ധന് ഗുരുതര പരിക്ക് കിളിമാനൂർ പോലീസ് സ്റ്റേഷൻ – തൊളിക്കുഴി റോഡിൽ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. മകളുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് നടന്ന് പോയ താഴ്വാരം വീട്ടിൽ തൊണ്ണൂറ് വയസ്സുള്ള ഭാസ്ക്കരപിള്ളക്കാണ് അപകടം സംഭവിച്ചത്. തലക്കും കാലിനും സ്പൈ നൽ കോഡിനും ഗുരുതര പരിക്കേറ്റ ഇദ്ദേഹം ഗോകുലം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഈ പ്രദേശത്ത് അടുത്തകാലത്തായി ഇത്തരം ബൈക്ക് അദ്യാസങ്ങൾ നടക്കുന്നതായും നാട്ടുകാർ പോലിസിനും മോട്ടോർ വാഹന വകുപ്പിനും പരാതി കൊടുത്തു. അപകടകരമായ ഇത്തരം അഭ്യാസ പ്രകാനങ്ങൾക്കെതിരെ നഗരത്തിൽ നടത്തിവന്ന ഓപ്പറേഷൻ റാഷ് ജില്ലയിൽ ഉടനീളം വ്യാപിപ്പിച്ച് നടപടി ശക്തമാക്കുമെന്നും കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കുള്ള കർശന നടപടി സ്വീകരിക്കുമെന്നും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ജി.സാജൻ അറിയിച്ചു.
