കണിയാപുരം : അസമിൽ നടന്നുകൊണ്ടിരിക്കുന്ന കുടിയിറക്കലിന്റെ പേരിലുള്ള മുസ്ലിം വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.ഐ.ഒ, സോളിഡാരിറ്റി ഏരിയ കമ്മിറ്റി സംയുക്തമായി കണിയാപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വികസനത്തിന് പേരുപറഞ്ഞ് ഹിന്ദുത്വ ഭീകര പോലീസ് കൂട്ടം നടത്തിയ ആസാമിലെ വെടിവെപ്പ് കേവല കൈപ്പിഴ പ്രശ്നമല്ല എന്നും മുസ്ലിം ജനതയെ കൊന്നു തീർക്കുന്ന സംഘപരിവാറിന്റെ വംശഹത്യാ പദ്ധതിയാണെന്നും എസ് ഐ ഒ, സോളിഡാരിറ്റി ഏരിയ കമ്മിറ്റികൾ അഭിപ്രായപ്പെട്ടു.
കണിയാപുരം ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന്
എസ് ഐ ഒ ഏരിയ പ്രസിഡന്റ
അംജദ് റഹ്മാൻ
ഉദ്ഘാടനം ചെയ്തു.
അന്ധമായ മുസ്ലിം വിരോധം അവസാനിപ്പിച്ച് പൗരത്വ നിഷേധത്തിന്
ഇരകളായിട്ടുള്ള പൗരന്മാരെ പുനരധിവസിപ്പിക്കാൻ സർക്കാർ തയ്യാറാകണം, പോലീസ് ക്രൂരതക്ക് ഇരകളായ
കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും,അസം ഭരണകൂടത്തിന്റെ ക്രൂരവും പൈശാചികവുമായ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കബീർ , ജാസിം
,ഷാരീഫ്
അൻസർ പാച്ചിറ , ഫൈസൽ എന്നിവർ സംബന്ധിച്ചു
