ലോകപ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞൻ പ്രൊഫ. താണു പദ്മനാഭന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
ശാസ്ത്രരംഗത്ത് നിസ്തുലസംഭാവനകൾ നൽകിയതിലൂടെ ലോക ശ്രദ്ധ നേടിയ പ്രൊഫ. താണു പദ്മനാഭൻ അതുവഴി കേരളത്തിന്റെ യശസ്സും ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.
ജനപ്രിയശാസ്ത്ര
പ്രചാരണ വിഷയത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ശാസ്ത്ര ലോകത്തിന് വലിയ ഒരു നഷ്ടമാണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
