ഡിവൈഎഫ്ഐ കരവാരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരവാരം വില്ലേജ് പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മുഴുവൻ കുട്ടികളെയും ആദരിച്ചു. ഓക്സി ഫൈൻ പൾസ്ഓക്സീ മീറ്റർ സ്വന്തമായി വികസിപ്പിച്ച വിഷ്ണു, , കോമ്പസിലൂടെ ഇന്ത്യയെ വരച്ച് ഗ്രാന്റ്മാസ്റ്റർ പദവി കരസ്ഥമാക്കിയ അമൃത രാജ് ,
ഇങ്കുബേറ്റർ സ്വന്തമായി വികസിപ്പിച്ച യദൂകൃഷ്ണൻ ,
മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തീകരിച്ച Dr. അജ്മൽനാസർ എന്നിവരെയും ആറ്റിങ്ങൾ എംഎൽഎ ഒ.എസ്അംബിക ആദരിച്ചു. ഡിവൈഎഫ്ഐ ഐ മേഖലാ പ്രസിഡന്റ് സുധീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ എം കിളിമാനൂർ ഏര്യാകമ്മിറ്റി അംഗം എസ് മധുസൂദനക്കുറുപ്പ് കരവാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എസ് എം റഫീക്ക് , എസ് സുരേഷ്കുമാർ , അഭിലാഷ് ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്ണുകരവാരം സ്വാഗതവും ട്രഷറർ അപർണ്ണ നന്ദിയും പറഞ്ഞു.



