ഡോ.എപിജെ അബ്ദുൽ കലാമിൻ്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ഡോ.എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് ബാല പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. ഐ.ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ്കുമാർ, മുൻ എംഎൽഎ. റ്റി. ശരത്ചന്ദ്രപ്രസാദ്, സ്റ്റഡി സെൻ്റർ ഡയറക്ടർ പൂവച്ചൽ സുധീർ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,
നിംസ് ജനറൽ മാനേജർ ഡോ.കെ.എ. സജു, കലാപ്രേമി ബഷീർ ബാബു, അഡ്വ.എസ്.ജലീൽ മുഹമ്മദ്, മുഹമ്മദ് ആസിഫ്, സി.ആർ. ഉദയകുമാർ, അഡ്വ.ഏ.കെ. ആഷിർ സംസാരിച്ചു.
