തിരുവനന്തപുരം: ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയ്ക്കും രണ്ട് കുട്ടികൾക്കും പരിക്ക്. ചെമ്പകമംഗലം കൈലാത്തുകോണം പ്രജിതാ ഭവനിൽ വനജയ്ക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കു പറ്റിയത്. ഇവർ കിടന്നിരുന്ന കട്ടിലിന് മുകളിലേക്കാണ് വീടിൻറെ ഒരു വശം ഇടിഞ്ഞുവീണത്.
വലിയ പരിക്കുകളില്ലാതെ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടികളുടെ പരിക്കുകൾ സാരമുള്ളതല്ല.
