കലാ,സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ബാബുവിന്റെ ഓർമ്മയ്ക്കായി “നിലാവ് സാംസ്കാരിക സമിതി ” ഏർപ്പെത്തിടുത്തിയിട്ടുള്ള ബി.എസ്. ബാബു മെമ്മോറിയൽ പ്രതിഭാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യം, കല, മാർഷ്യൽ ആർട്ട്സ്, പത്ര പ്രവർത്തനം, കൃഷി എന്നീ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവ രാണ് ഇത്തവണത്തെ പ്രതിഭാ പുരസ്കാരത്തിന് അർഹരായവരെന്ന് ജൂറി ചെയർമാൻ ഇന്ദ്രജിത്ത് അംഗങ്ങളായ അനിമോൻ S . R, അനിൽ D. പണിയ്ക്കർ എന്നിവർ അഭിപ്രായപ്പെട്ടു.
1.സാഹിത്യരംഗം
രാധാകൃഷ്ണൻ കുന്നുംപുറം
- കലരംഗം
കെ.ജി മോഹൻദാസ് - പത്ര പ്രവർത്തനം ബിനു വേലായുധൻ
- മാർഷ്യൽ ആർട്സ്
സമ്പത്ത്. വി - കൃഷി
ആർ.രഘുനാഥൻ എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്.
ഒക്ടോബർ31 ഞായറാഴ്ച വൈകുന്നേരം 3 ന് പുരസ്കാര വിതരണം നടക്കും.നഗരൂർ
നന്ദായ് വനം അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഒ.എസ്. അംബിക എം.എൽ.എ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി അദ്ധ്യക്ഷനായിരിക്കും. സമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അനിൽ കെ.പി. അറിയിച്ചു.

