സിപിഎം ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നും അമ്മയ്ക്ക് ആവിശ്യമായ എല്ലാ നിയമസഹായവും നല്‍കുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറിയായ വിജയരാഘവന് പറഞ്ഞു. വിഷയം പാര്‍ട്ടിയുടെ പരിധിയില്‍ വരുന്നതല്ലെന്നും നിയമപരമായി പരിഹാരം കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിലും വനിതാ കമ്മീഷനിലും പ്രതീക്ഷ ഇല്ലെന്ന് ആരോപിച്ച് സെക്രട്ടറിയേറ്റിന് മുൻപിൽ ഇന്ന് മുതല്‍ സമരം തുടങ്ങാനിരിക്കുകയാണ്. അതിനിടെയാണ് സിപിഎം ആക്ടിങ് സെക്രട്ടറി പിന്തുണയായി എത്തിയിരിക്കുന്നത്. അതേസമയം ആറുമാസമായി ഈ വിഷയത്തില്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല.
