

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകഎന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ള ലഹരി വർജന മിഷൻ ആയ വിമുക്തിയുടെ ഭാഗമായി കിളിമാനൂർ എക്സൈസ് റെയിഞ്ചിൻ്റെയും ഹോം ഓഫ് റസിഡൻസ് അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.. സൈക്കിൾ റാലി കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ മനോജ്.. ഫ്രാക് പ്രസിഡൻ്റ് മോഹനൻ വാലഞ്ചേരി.. ജന.സെക്രട്ടറി ടി ടി ചന്ദ്രബാബു.. ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പിഎൽ ഷിബു.. വാർഡ് മെമ്പർമാരായ ശ്യാം നാഥ്.. സലിം.. ജില്ലാ എക്സൈസ് അസോസിയേഷൻ പ്രസിഡൻ്റ് എംഷിബു.. തുടങ്ങിയവർ സംസാരിച്ചു.. കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ നിന്നാരംഭിച്ച സൈക്കിൾ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പഴയ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ രാജേന്ദ്രൻ നിർവ്വഹിച്ചു..
