പ്ലസ് വൺ പ്രതിസന്ധി തുറന്ന് സമ്മതിച്ചു സർക്കാർ.മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്തത് 5000 ത്തിലധികം വിദ്യാർഥികൾക്കാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.50 താലൂക്കുകളിൽ സീറ്റ് കുറവാണെന്നും ഇവിടങ്ങളിൽ സീറ്റ് വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.സർക്കാർ സ്കൂളുകളിൽ 10 ശതമാനം കൂടി സീറ്റ് വർധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡം സർക്കാർ പ്രഖ്യാപിച്ചു.നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.10 മുതൽ 20 ശതമാനം വരെ സീറ്റ് വർധിപ്പിക്കും.താലൂക്കടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകൾ കണ്ടെത്തി ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റും .പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്,തിരുവനന്തപുരം ജില്ലകളിൽ മാർജിനൽ സീറ്റ് വർധിപ്പിച്ചു.
