ലോക സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് ഇനിമുതൽ മെറ്റ എന്നറിയപ്പെടും.വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്റ്റിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബെർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
ഫേസ്ബുക്ക്,വാട്ട്സ്ആപ്പ് ,ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും.മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്.ഫേസ്ബുക്ക് എന്ന പേര് കമ്പനി ചെയ്യുന്നതെല്ലാത്തിനേയും പ്രതിനിധീകരിക്കുന്നില്ല.അതിനാലാണ് പേരുമാറ്റം .
