16 പുതിയ ബില്ലുകളടക്കം 25 ബില്ലുകള്‍ അവതരിപ്പിക്കും. 29 വരെയാണ് സമ്മേളനം. 17 സിറ്റിങ്ങുകളിലായി ഇത്രയും ബില്ലുകള്‍ പാസാക്കാന്‍ ശ്രമിക്കുമ്ബോള്‍ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകില്ലെന്നു പ്രതിപക്ഷം ആരോപിക്കുന്നു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഗാന്ധി സമ്മേളനത്തില്‍ പങ്കെടുക്കാനിടയില്ല.
ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം, വിലക്കയറ്റം, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം എന്നീ വിഷയങ്ങളുയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെ ആക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. ജനസംഖ്യാ നിയന്ത്രണ ബില്‍ വേണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടേക്കും.
