രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152-ാം ജന്മദിനത്തില് യൂത്ത് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തില്‍ കുടവൂർ, ഗാന്ധിനഗർ , പാട്ടം,മണലകം ജംഗ്ഷനുകളിൽ 7 ഓളം യൂണിറ്റ് പ്രദേശങ്ങളിൽ കോൺഗ്രസ് പാതക ഉയർത്തുകയും പുഷ്പാര്‍ച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു. എം എസ് ബിനുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി അനുസ്മരണ പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് അജയരാജ് ബി സി ഐഎൻടിയുസി സ്റ്റേറ്റ് വുമൺ ജനറൽ സെക്രട്ടറി രമണി വസുന്ധരൻ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുടവൂർ യൂണിറ്റ് പ്രസിഡന്റ് സജി, ബൂത്ത് പ്രസിഡന്റ് വിജിത്ത് വി നായർ, ദളിത് കോൺഗ്രസ് ട്രഷറർ മണികണ്ഠൻ പ്ലാവറ, ഷാനവാസ്,ആദിൽ മുഹമ്മദ്, ബിജു മുട്ടുക്കോണം തുടങ്ങിയവര്‍ പങ്കെടുത്തു.
