നെടുമങ്ങാട് : കനത്ത മഴയിൽ പൊന്മുടിയിലെ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. വാമനപുരം നദി കരകവിഞ്ഞൊഴുകുന്നു. ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.കല്ലാർ ഗോൾഡൻവാലി ചെക്ക്പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.
വിതുര ഫയർഫോഴ്സും പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കേണ്ടതാണെന്ന് പാലോട് പോലീസ് അറിയിച്ചു.
