ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായ് ആചരിച്ചു . എല്ലാ ബൂത്ത് കമ്മിറ്റി
ആസ്ഥാനങ്ങളിലും രാവിലെ 8 മണിക്ക്
ഇന്ദിരാജി യുടെ ഛായാ ചിത്രത്തിൽ
പുഷ്പാർച്ചന നടത്തി തുടർന്ന് കൈലാ ത്തുകോണം ജംഗ്ഷനിൽ മണ്ഡലം പ്രസിഡൻ്റ് ജി.ഗോപകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന
മണ്ഡലംതല ഇന്ദിരാ അനുസ്മരണ പരിപാടി
ഡി.സി.സി- ജനറൽ സെക്രട്ടറി കെ.എസ്.അജിത്ത് കുമാർ ഉദ്ഘാടനം
ചെയ്തു. അഡ്വ.കെ.അനിൽകുമാർ
അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. ജെ.സ്റ്റീഫൻസൺ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള
പുരസ്കാര വിതരണം നിർവ്വഹിച്ചു.
തുടർന്ന് പ്രവർത്തകർ
ദേശീയോദ് ഗ്രഥന പ്രതിജ്ഞയെടുത്തു. യൂത്ത് കോൺഗ്രസ് ചെമ്പകമംഗലം ഠൗൺ യൂണിറ്റ് പ്രസിഡൻ്റ് ആരിഫ്
മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ്
ജെ.സുദർശനൻ , ഐ.എൻ.റ്റി.യു.സി മണ്ഡലം പ്രസിഡൻ്റ് ജി.ആർ അജിത്ത് കുമാർ പഞ്ചായത്തംഗം വി.അജികുമാർ തുടങ്ങിയവർ സംസാരിച്ചു.. ബൂത്ത് പ്രസിഡൻ്റ് മാരായ ജ്യോതിഷ്കുമാർ സ്വാഗതവും
ജി. മോഹനൻ നന്ദിയും പ്രകാശിപ്പിച്ചു.
വിവിധ പോഷക സംഘടനാ നേതാക്കളും
പ്രവർത്തകരും പങ്കെടുത്തു.


