മുരുക്കുംപുഴ സെൻ്റ്. അഗസ്റ്റിയൻ ഹൈസ്ക്കൂൾ പൂർവ്വവിദ്യാർഥി കൂട്ടായ്യ്മയായ “ഗോൽഡൻ മെമ്മറീസ്”- 1988-89ന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിക്കുന്ന “ഗുരുവന്ദനം” പരിപാടിയും,2021 ലെ എസ്എസ്എൽസി പ്ലസ് ടൂ ഡിഗ്രീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ “അനുമോദിക്കുന്ന” ചടങ്ങും, ഗ്രൂപ്പിന്റെ മൂന്നാം വാർഷികവും ഉദ്ഘാടനം ഋഷിരാജ് സിംഗ് റിട്ട. ജയിൽ ഡിജിപി നിർവഹിച്ചു.പിഅജയകുമാർ ഡിഐജി പുരസ്കാര വിതരണവും നടത്തി തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ ഗ്രൂപ്പിന്റെ കോ ഓർഡിനേറ്ററും ആലുവ മുനിസിപ്പൽ സെക്രട്ടറിയുമായ ജെ. മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പിന്റെ അഡ്മിന്മാരായ ഹാറൂൺ സ്വാഗതവും ബിനു മംഗലപുരം നന്ദിയും പറഞ്ഞു. ഗ്രൂപ്പ് അഡ്മിന്മാരായ ഷീബ എം എസ് ബിനു സതീശൻ, കോ ഓർഡിനേറ്റർമാരായ സുബൈർ മംഗലപുരം, ബൈജുസിംഗ്, പ്രേംലാൽ, സുരേഷ്, സജികുമാർ എന്നിവർ നേതൃത്വം നൽകി.

