ഊരുട്ടാമ്പലം നീറമണ്കുഴി ജംങ്ഷനു സമീപം ഒറ്റക്ക് താമസിക്കുന്നതും മാനസിക രോഗിയുമായ 83 വയസ്സായ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ആണ് മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. സി ഐ ടീ യു യൂണിയൻ തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ ഊരൂട്ടമ്പലം നീറമൺകുഴി നാരായണ സദനത്തിൽ അജിത് കുമാറിനെ ആണ് കേസുമായി ബന്ധപ്പെട്ട് മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഒക്ടോബർ
നാലാംതീയതി രാത്രി 11.30 മണിക്കാണ് സംഭവം. മദ്യ ലഹരിയിൽ ആയിരുന്ന പ്രതി വൃദ്ധ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.
മാറനല്ലൂർ സി ഐ തൻസീം അബ്ദുൽസമദ് ഗ്രേഡ് എസ്ഐ മോഹനൻ. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണകുമാർ. സുധീഷ്. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
