January 15, 2026

നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്‍റ് നടക്കുന്നത്.

കഴിഞ്ഞ 25 നാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ് ലഭിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

കോമ്പിനേഷൻ മാറ്റത്തിന് 5,6 തിയ്യതികളിൽ അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു.

അതേസമയം രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് നവംബർ 17 മുതൽ അപേക്ഷിക്കാം.
രണ്ടാം ഘട്ട അലോട്മെന്റിനു ശേഷം എല്ലാ വിഭാഗങ്ങളിലുമായി 87527 സീറ്റുകളാണ് ബാക്കിയുള്ളത്.

പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *