തിരുവനന്തപുരം : പ്രവാസികൾ അനുഭവിക്കുന്ന പ്രശനങ്ങൾ വളരെ ഗൗരവമേറിയതാണെന്നും അവ പരിഹരിക്കാൻ സർക്കാർ ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ സേവനം നാടിന്റെ വളർച്ചയിൽ കാതലായ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പ്രവാസി ലീഗ് സംസ്ഥാനകമ്മറ്റിയുടെ അവകാശ രേഖ സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നുഅദ്ദേഹം. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ അവകാശ രേഖ സമർപ്പിച്ചു. നജീബ് കാന്തപുരം എം.എൽ എ, പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ, പ്രവാസി ലീഗ് ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ട്രഷറർ കാപ്പിൽ മുഹദ്ധത് പാഷ, വൈസു പ്രസിഡണ്ടുമാരായ കെ സി.അഹമ്മദ് പി.എം കെ. കാഞ്ഞിയൂർ സംബന്ധിച്ചു.
