വി.ശിവൻകുട്ടിക്കു പൊതു വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്ന് പ്രത്ഗിപക്ഷ നേതാവ് വി.ഡി.സതീശൻ.ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന മുൻ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിന് ഇപ്പോഴുമുള്ളത്.വിചാരണ നേരിടണമെന്നു സ്പ്രേയിം കോടതി നിർദ്ദേശിച്ചിട്ടും പ്രതികൾ വിടുതൽ ഹർജിയുമായി കീഴ്ക്കോടതിയെ സമീപിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മന്ത്രി ശിവൻകുട്ടിയടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജി തള്ളിയിരിക്കുകയാണ്.
