പ്രതി സൂരജിന് പരമാവധി ശിക്ഷ നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ശിക്ഷാനിയമത്തിലെ ഇത്തരം പിഴവുകളാണ് കുറ്റവാളികളെ സൃഷ്ട്ടിക്കുന്നതെന്നും അമ്മ മണിമേഖല മാധ്യമങ്ങളോട് പറഞ്ഞു.അപ്പീൽ പോകാനുള്ള സാഹചര്യം പരിശോധിക്കുമെന്നു ഉത്രയുടെ കുടുംബം വ്യക്തമാക്കി.ഇത്രയും കുറ്റം ചെയ്ത പ്രതിക്ക് ശിക്ഷ ലഭിച്ചില്ലെങ്കിൽ നമ്മുടെ സമൂഹം എങ്ങോട്ടു പോകുന്നുവെന്ന് നിങ്ങൾ തന്നെ പരിശോധിക്കണമെന്നും ‘അമ്മ വൈകാരികമായി പ്രതികരിച്ചു.
