മലയിൻകീഴ്: കുഴയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ അന്നദാന മണ്ഡപത്തിന് ശിലപാകി. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരനിൽ നിന്ന് കൃഷ്ണശില ഏറ്റുവാങ്ങി, ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് ശിലാസ്ഥാപനം നടത്തിയത്.
നിർധന യുവതികൾക്ക് സൗജന്യ വിവാഹത്തിനും, മലയിൻകീഴ് ശ്രീകൃഷ്ണ ഭഗവാൻ്റെ ആറാട്ടിന് അനുഗമിക്കുന്ന ഭക്തർക്ക് ആചാരപ്രകാരം അന്നദാനം നൽകുന്നതിനുമാണ് ക്ഷേത്രത്തിന് സമീപം നാട്ടുകാരുടെ സഹകരണത്തോടെ പുതിയ മണ്ഡപം നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ് കുമാർ, മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുരേഷ് കുമാർ, മലയിൻകീഴ് വേണുഗോപാൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ സി.സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
