മംഗലാപുരം: ചെമ്പകമംഗലം കൈലത്തുകോണത്ത് വീടിൻറെ ചുമർ ഇടിഞ്ഞു വീണ് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക് പറ്റിയ സംഭവസ്ഥലം ഫ്രറ്റേണിറ്റി മൂവ്മെന്റ നേതാക്കൾ സന്ദർശിച്ചു..ശക്തമായ മഴയിൽ രാത്രി 12ഓടെ ഇവർ കിടന്നുറങ്ങിയ മുറിയുടെ മൺചുമർ ഇടിഞ്ഞ് മക്കളായ അഭിജിത്ത് (9) അഭിത(12) എന്നവരുടെ ദേഹത്ത് വീഴുകയായിരുന്നു.കഴിഞ്ഞ കുറെ അധികം വർഷങ്ങളായി ബിനുകുമാറും ഭാര്യ സജിതയും വീടിനായി പല അപേക്ഷകൾ നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തത് വലിയ അനാസ്ഥയാണ്.
കുട്ടികൾ രക്ഷപ്പെട്ടത് തന്നെ തലനാരിഴയ്ക്കാണ്.നിലവിൽ കുടുംബത്തെ അടുത്ത ബന്ധുവീട്ടിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
ആയതിനാൽ അവർക്കാവശ്യമായ അടിയന്തര സഹായങ്ങൾ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് മഹേഷ് തോന്നയ്ക്കൽ പറഞ്ഞു.


