കേന്ദ്ര സർക്കാർ നിത്യേന പെട്രോളിനും, ഡീസലിനും വില വർദ്ധിപ്പിച്ച് ജീവിതം വഴിമുട്ടി നിൽക്കുന്ന ആട്ടോ ടാക്സി തൊഴിലാളികൾ ആട്ടോ ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ സിഐറ്റിയുവിൻ്റെ നേതൃത്വത്തിൽ പണിമുടക്കി പ്രതിഷേധിച്ചു.
72 രൂപ പെട്രോളിനും 63 രൂപ ഡീസലിനും വിലയുള്ളപ്പോഴാണ് 7 വർഷത്തിനു മുൻപ് മിനിമം ചാർജ് 25 രൂപയും കിലോമീറ്ററിന് 12 രൂപയും നിശ്ചയിച്ചത്.കേന്ദ്ര സർക്കാർ പേരിനുവേണ്ടി കുറച്ചിത് ശേഷവും ഇന്നിപ്പോൾ പെട്രോളിന് 106 .7 രൂപയും ഡീസലിന് 93.21 രൂപയുമാണ്. ചാർജ് വർദ്ധിപ്പിക്കാതെ ഒട്ടും മുന്നോട്ടു പോകുവാൻ സാധിക്കില്ല. ആട്ടോ & ടാക്സി വർക്കേഴ്സ് യൂണിയൻ്റെ (സിഐറ്റിയു ) നേതൃത്വത്തിൽ ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏര്യാ പ്രസിഡൻറ് അഡ്വ.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. ഏര്യാ സെക്രട്ടറി എസ്.ജോയി, സിഐറ്റിയു ഏര്യാ കമ്മറ്റിയംഗങ്ങളായ എസ്.രാജശേഖരൻ, ലോറൻസ്, ശ്രീലത, വിനോദ് തുടങ്ങിയവർ സംസാരിച്ചു.
