പെരുമാതുറ : പെരുമാതുറ എജ്യുസ്പോട്ട് വിദ്യാഭ്യാസ പദ്ധതിയുടെ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം എസ്.ഐ.ഒ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നജീബ് പാലോട് നിർവഹിച്ചു. എജ്യുസ്പോട്ട് ലേണിങ്ങ് സെൻററിൽ വച്ച് നടന്ന ഫ്രഷേഴ്സ് മീറ്റിൽ എജ്യുസ്പോട്ട് ഡയറക്ടർ യഹ്യ എ വി അദ്ധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ പദ്ധതി പ്രോജക്ട് കോഡിനേറ്റർ അഹ്മദ് സാജിദ്, സ്നേഹതീരം പെരുമാതുറ – ട്രഷറർ അൻവർ സർ, ജമാഅത്തെ ഇസ്ലാമി ഹൽഖ പ്രതിനിധി ഫൈസൽ മാടൻവിള, അദ്ധ്യാപകൻ ഇമാദ് വക്കം, വിദ്യാർഥി പ്രതിനിധി ജിസ്ന എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ മിർസ, അസ്ന,തസ്നീമ എന്നിവർ ഗാനമാലപിച്ചു.
