കിഴുവിലം ഗ്രാമ പഞ്ചായത്ത് പദ്ധതി വിഹിതം ഉപയോഗിച്ച് നടപ്പിലാക്കുന്ന ” കറവ പശുക്കൾക്ക് കാലി തീറ്റ സബ് സിഡി” എന്ന പ്രൊജക്റ്റ് പ്രകാരം കിഴുവിലം ഗ്രാമ പഞ്ചായത്തിലെ ക്ഷീര സഹകരണ സംഘങ്ങൾ മുഖേന മുഴുവൻ ക്ഷീര കർഷകർക്കും കാലി തീറ്റ നൽകുന്നു . മിൽമയുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി പറയത്തുകോണം ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തിൽ വച്ച് സംഘം പ്രസിഡന്റ് രാകേഷിന്റെ അധ്യക്ഷതയിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ഉത്ഘാടനം നിർവഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുലഭ , സംഘം സെക്രട്ടറി എന്നിവർ പങ്കെടുത്തു
