ശബരിമല തീർഥാടനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. നിലയ്ക്കലിൽ അവലോകന യോഗത്തിൽ പങ്കെടുത്തു. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ പോലീസുദ്യോഗസ്ഥർക്കുള്ള മെസ്സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അദ്ദേഹം പരിശോധിച്ചു.
പമ്പയിലെ പോലീസുദ്യോഗസ്ഥർക്കുള്ള മെസ്സും പോലീസ് കൺട്രോൾ റൂമും അദ്ദേഹം സന്ദർശിച്ചു. പോലീസിന്റെ സുരക്ഷാക്രമീകരണങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
എ ഡി ജി പി എസ് ശ്രീജിത്ത്, ഐ ജി ഹർഷിത അട്ടല്ലൂരി, ഡി ഐ ജി സഞ്ജയ് കുമാർ ഗുരുഡിൻ, ജില്ലാ പോലീസ് മേധാവി ആർ. നിശാന്തിനിതുടങ്ങിയരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
