“ദാറുൽ മആരിഫിൽ ലോക അറബി ഭാഷാദിനാചരണം സംഘടിപ്പിച്ചു”
“
തേക്കട “ദാറുൽ മആരിഫ്” സ്കൂൾ ഓഫ് ഖുർആൻ സയൻസിന്റെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. അറബിക് ഗ്യാലറി, കാലിഗ്രാഫി, പ്രസംഗം, ക്വിസ് മത്സരങ്ങൾ, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ദാറുൽ മആരിഫ് ഖുർആൻ സയൻസ് സ്കൂൾ ഡയറക്ടർ ഹാഫിള് അഷ്റഫ്അലി മൗലവി കാഞ്ഞാർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അറബിഭാഷ വിജ്ഞാനത്തിനും സംസ്കാരത്തിനും മനുഷ്യരുടെ ഉയർച്ചക്കും നൽകിയിട്ടുള്ള സംഭാവനകൾ മഹത്തരമാണെന്നും, വിജ്ഞാനത്തിന്റെ കൈമാറ്റത്തിൽ അനിഷേധ്യമായ പങ്കാണ് അറബിഭാഷ വഹിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതിമത ദേശ കാഴ്ചപ്പാടുകൾക്കപ്പുറം ഭാഷകളുടെ സഞ്ചാരം സാധ്യമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദാറുൽ മആരിഫ് ചെയർമാൻ അബ്ദുൽ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു.
ദാറുൽ മആരിഫ് വൈസ് പ്രിൻസിപ്പൽ മഷ്ഹൂദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. “അറബി ഭാഷയുടെ ഉല്പത്തിയും വികാസവും”, “അറബി സാഹിത്യം”, “അറബിഭാഷ ബഹുസ്വരതയുടെ വർത്തമാനങ്ങൾ” എന്നീ വിഷയങ്ങളിൽ ഷംനാദ് മൗലവി, നിസാർ മൗലവി, മുക്തദാർ മൗലവി, അനീസ് മൗലവി, സാദിഖ് മൗലവി എന്നിവർ പ്രഭാഷണം നടത്തി.
