മദ്യപിച്ചശേഷം ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ അച്ഛൻ മകനെ കുത്തിക്കൊന്നു.ഓലത്താന്നി പാതിരിശ്ശേരി താഴങ്കാട് വീട് എസ് എസ് ഭവനിൽ അരുൺ ആണ് മരിച്ചത്.കൊലപാതകത്തിനുശേഷം ഒളിവിൽ പോയ അച്ഛൻ ശശിധരൻ നായരെ നെയ്യാറ്റിൻകര പോലീസ് പിടികൂടി.ശനിയാഴ്ച രാത്രി 9 .45 നാണ് സംഭവം.ഇരുവരും മദ്യപിച്ച ശേഷം വീട്ടിൽ വച്ച് വഴക്കിട്ടു.വാക്കുതർക്കം മൂർച്ഛിച്ചതോടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു ശശിധരൻ നായർ മകൻ അരുണിനെ കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.അരുണിന്റെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്.ഹൃദയത്തിനേറ്റ മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിന് ശേഷം ശശിധരൻ നായർ ജോലിചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടലിൽ പോയി ഒളിച്ചിരുന്ന്.കുത്തേറ്റ അരുൺ അരമണിക്കൂറോളം രക്തം വാർന്നു കിടന്നു.’അമ്മ ശാന്തകുമാരി അരുണിന്റെ സുഹൃത്തുക്കളെ അറിയിച്ചതിനെ തുടർന്ന് ഇവരെത്തി അരുണിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
