ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് ജി.വി.രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സി,എസ് പ്രദീപിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്.സമ്ഭജവത്തിൽ അന്വേഷണം നടത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നല്കാൻ പൊതുവിദ്യാഭ്യുഎസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ജീവനക്കാരിയുടെ പരാതിയിൽ അരുവിക്കര പോലീസ് പ്രദീപിനെതിരെ കേസെടുത്തിരുന്നു.പ്രിൻസിപ്പൽ മാനസികമായി പീഡിപ്പിക്കുന്നെന്നും കോർട്ടേഴ്സിലെത്താൻ ആവശ്യപ്പെടുന്നെന്നും കാന്ദിച്ചാണ് ജീവനക്കാരി പോലീസിൽ പരാതി നൽകിയത്.കേസിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം എം മാത്രമേ തുടർനടപടികൾ സ്വീകരിക്കുവെന്നു അരുവിക്കര എസ്.എച്ച് ഷിബുകുമാർ പറഞ്ഞു.
