മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ / മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലും രാത്രിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ
മഴവെള്ളം താഴാത്തതിനാലുമുള്ള അപകട സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
നാളെ നടത്താനിരിക്കുന്ന പൊതുപരീക്ഷകൾ, ഓൺലൈൻ
ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.
