കേരള സംസ്ഥാന യുവജക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവം കോവിഡ് പശ്ചാതലത്തിൽ ഈ വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിൽ ആണ് സംഘടിപ്പിക്കുന്നത്. നവംബർ 25 മുതൽ 30വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മൽസരത്തിൽ പങ്കെടുക്കുവാൻ കഴിയുക.
www.keralotsavam.com
എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതോടൊപ്പമുള്ള ട്യൂട്ടോറിയൽ വീഡിയോ ഓൺലൈൻ രജിസ്ട്രർ ചെയ്യുന്നതിന് സഹായിക്കുന്നു. കേരളത്തിന്റെ സംസ്കാരിക ഉത്സവമായി മാറിയ കേരളോത്സവം ഓൺലൈനിൽ സംഘടിപ്പിക്കുമ്പോൾ എല്ലാ യുവജനങ്ങളും അതിന്റെ പങ്കാളികൾ ആകണമെന്ന് അഭ്യർത്ഥിക്കുന്നു.
