കരൾരോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന നാടക-ചലച്ചിത്ര നടിയും കേരളം സംഗീത-നാടക അക്കാദമി ചെയർപേഴ്സനുമായ കെ.പി,എ,സി.ലളിതയുടെ ചികിത്സാ ചെലവാണ് സർക്കാർ ഏറ്റെടുത്തത്.ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൻറെതാണ് തീരുമാനം.കരൾ സംബന്ധമായ അസുഖത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ലളിത.അതേസമയം ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
