മുൻ പ്രധാനമന്ത്രിയും, ജനതാദൾ സെക്കുലർ ദേശീയ പ്രസിഡണ്ടുമായ എച്ച് ഡി ദേവഗൗഡ യ്ക്ക് ജനതാദൽ എസ് പ്രവർത്തകർ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി. നവംബർ 17,18 തീയതികളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം 18ന് വൈകുന്നേരത്തോടെ ബാംഗ്ലൂരിലേക്ക് മടങ്ങും. നവംബർ 17 മൂന്നുമണിക്ക് കന്യാകുമാരി ശിരുവാണി ശക്തിപീഠം അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തും, തുടർന്ന് തക്കലയിൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ടായിരുന്നു ഇസ്മയിലിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പങ്കെടുക്കും. രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. നവംബർ 18ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിൽ ജനതാദള്‍ സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡണ്ട് മാരുടെയും യോഗത്തിൽ സംബന്ധിക്കും. വൈകുന്നേരത്തോടെ ബാംഗ്ലൂരിലേക്ക് മടങ്ങും. വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ ദേശീയ ജനറൽ സെക്രട്ടറ ഡോ. എ. നീലലോഹിതദാസ്, മന്ത്രി കൃഷ്ണൻകുട്ടി, സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ, മുൻ എംഎൽഎ ജമീല പ്രകാശം, ജില്ലാ പ്രസിഡന്റ് അഡ്വ. എസ് ഫിറോസ് ലാൽ, അഡ്വക്കേറ്റ് കൊല്ലംകോട് രവീന്ദ്രൻനായർ, അഡ്വ. മുരുകദാസ്, വല്ലൂർ രാജീവ്, വി സുധാകരൻ എന്നിവർ പങ്കെടുത്തു.
