തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപ് അപകടത്തിൽപെട്ടു. ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
