കിളിമാനൂരിൽ വാഹനാപകടത്തിൽ ലോട്ടറി വിൽപനക്കാരനായ ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ സംസ്ഥാന പാതയിലെ പാപ്പാലയിലാണ് വാഹനം ഇടിച്ച് പാപ്പാല ഉടയൻ കാവിന് സമീപം നെല്ലിക്കുന്നിൽ വീട്ടിൽ കുറുപ്പ് എന്ന 61 കാരൻ വിജയകുമാരൻ നായർ മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും പുലർച്ചയോടെ മരിച്ചു.. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സുമതിയമ്മ ഭാര്യയും വിഷ്ണു മകനുമാണ്
