കനത്തമഴയിൽ വീടിൻ്റെ മൺഭിത്തിയിടിഞ്ഞ് വീണു .. കിളിമാനൂരിൽ ഇന്നലെ രാത്രിയിൽ പെയ്ത ശക്തമായ മഴയിലാണു വീടിൻ്റെ കിടപ്പുമുറിയുടെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞു വീണത്. കൂലിപ്പണിക്കാരനായ അനിൽകുമാറിൻ്റെ വീടിൻ്റെ മൺ ഭിത്തിയാണ് തകർന്നത്. പ്ലസ്ടു വിനും ഒൻപതാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികൾ അടക്കം കുടുംബാംഗങ്ങൾ വീടിൻ്റെ മുൻവശത്ത് ഇരുന്നതിനാൽ വലിയൊരു ദുരന്തമൊഴിവായി. വിവരമറിഞ്ഞയുടൻ രാത്രിയിൽ കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും ഓടിയെത്തിയ വാർഡ് മെമ്പറും നഗരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ അബി ശ്രീരാജ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും താൽക്കാലിക പാർപ്പിടം ഒരുക്കുകയും ചെയ്തു തുടർന്ന് പുലർച്ചെയാണ് വൈസ് പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു.. നിർദ്ധനരായ കുടുംബത്തിൻ്റെ നഷ്ടങ്ങൾ നികത്തി പ്രശ്ന പരിഹാരം എത്രയും വേഗം നടപ്പാക്കുമെന്ന് വാർഡ് മെമ്പർ അബി ശ്രീരാജ് പറഞ്ഞു.
