മുന്‍ കെ.പി.സി.സി സെക്രട്ടറിക്ക് സസ്പെഷന്. ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ തലസ്ഥാനത്തെ പ്രമുഖ നേതാവ് എം എം ലത്തീഫിനാണ് സസ്പെന്ഷന്. കെ.പി.സി സി ഭാരവവാഹി പട്ടികയെ ചോദ്യം ചെയ്തതിനാണ് നടപടി.
കെ പി സി സി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തെന്നാണ് ലത്തീഫിനെതിരെ ഉയരുന്ന കുറ്റാരോപണം. കൂടാതെ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ ഉണ്ടായ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുകയും,, പ്രതിപക്ഷ നേതാവിന്റെ തീരദേശ സന്ദർശനത്തിന്റെ ഭാഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ നിർദ്ദേശം നൽകിയതായും ലത്തീഫിനെതിരെ കുറ്റാരോപണമായി ഉയർന്നിട്ടുണ്ട്.
6 മാസകാലത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് നിലവിൽ സസ്പെന്റ് ചെയ്തിരിക്കുന്നത്.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന് അവശ്യപ്പെട്ടു.
