ചേങ്കോട്ടുകോണം ചരുവിള വീട്ടിൽ സുനിലിനെ ആണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 19 ആം തീയതി വെളുപ്പിനെ ആയിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട സുനിൽ ഭാര്യയോടും മക്കളോടും വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞു. അവർ ഇറങ്ങി പോകാത്തതിനാൽ കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും വാരിക്കൂട്ടി തീ ഇടുകയും തുടർന്ന് ഷെഡ് കൊണ്ട് മറച്ച വീടിനു തീയിടുകയും ആയിരുന്നു. തീ പടരുന്നത് കണ്ട് ഭാര്യയും കുട്ടികളും ഓടിരക്ഷപ്പെട്ടു. സംഭവത്തിനുശേഷം സുനിൽ ഒളിവിൽപോയി. മടവൂർ നിന്നും ബസ്സിൽ കയറി രക്ഷപ്പെടാൻ ശ്രമിവേ ഇന്നലെ പുലർച്ചെയാണ് പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സിഐ ശ്രീജിത്ത്, എസ്ഐ സാഹിൽ ,എ എസ് ഐ അനിൽകുമാർ എസിപി ജോസഫ് എബ്രഹാം സിപിഒ ബിനു തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
